ഉമ്മൻചാണ്ടി സ്മൃതിഭവനം ശിലാസ്ഥാപനം നിർവഹിച്ചു
1374083
Tuesday, November 28, 2023 1:57 AM IST
എറിയാട്: ഉമ്മൻ ചാണ്ടിയുടെ സ്മരണാർഥം ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി എറിയാട് ആരംഭിച്ച ഉമ്മൻചാണ്ടി സ്മൃതി എറിയാട് പഞ്ചായത്തിലെ 22-ാം വാർഡിൽ കൈമാപ്പറമ്പിൽ പുഷ്പാകരന്‍ നിർമിച്ചുനൽകുന്ന വീടിന്റെ ശിലാസ്ഥാപനം ബെന്നി ബഹനാൻ എംപി നിർവഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി ടി.എം. നാസർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ബി. മൊയ്തു, യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ പി.എസ്. മുജീബ് റഹ്മാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സലീം കൈപ്പമംഗലം, ടി.എം. കുഞ്ഞുമൊയ്തീൻ, പി.എ. മുഹമ്മദ് സഗീർ, സി.പി. തമ്പി, പി.പി. ജോൺ, കെ.ആർ. റാഫി, പി.കെ. മുഹമ്മദ്, ഇ.കെ. സോമൻ, സി.എം. മൊയ്തു, എ.കെ. അബ്ദുൽ അസീസ്, ഷീബ മുരളി, കെ.എസ്. രാജീവൻ, നസീമ സിദ്ധീഖ്, കെ.കെ. വസന്ത, ഹസീന റിയാസ്, എസ്.എം. നാസർ, മുഹമ്മദ് ഷുഹൈബ്, ഇ.കെ. ദാസൻ, എ.ഐ. ഷുക്കൂർ, ടി.കെ. നസീർ തുടങ്ങിയവർ പ്രസംഗിച്ചു.