പിണറായി സര്‍ക്കാര്‍ ധൂര്‍ത്തില്‍ അഭിരമിക്കുന്നു: എം.ടി. രമേശ്
1374081
Tuesday, November 28, 2023 1:57 AM IST
ഇരിങ്ങാലക്കുട: ക്ഷേമ പെന്‍ഷനുകള്‍ നല്കുന്നതില് പരാജയപ്പെട്ട പിണറായി സര്‍ക്കാര്‍ ധൂര്‍ത്തില്‍ അഭിരമിക്കുകയാണെന്നും മുപ്പതിനായിരം രൂപ ചെലവഴിച്ച് മന്ത്രി ബിന്ദു കണ്ണട വാങ്ങിക്കുന്നത് വ്യക്തിപരമായിപ്പോലും ജനദ്രോഹ നടപടികള്‍ സ്വീകരിക്കാന്‍ മടിയില്ലെന്നതിന്റെ തെളിവാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെയും എന്‍ഡിഎ പടിയൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന എന്‍ഡിഎ ജനപഞ്ചായത്ത് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയര്മാന് വാണികുമാര്‍ കോപ്പുള്ളിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ആര്. അജിഘോഷ്, ബിഡിജെഎസ് ജില്ലാ സെക്രട്ടറി പി.കെ. പ്രസന്നന്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ് എ.ആര്. ജയചന്ദ്രന്, ജനറല്‍ സെക്രട്ടറി നന്ദന്, ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വി.ജി. ഗോപാലകൃഷ്ണന്, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിജോയ്, സുനിത ഷിനോബ്, വിനീത സജീവ്, ജിജേഷ്, സുദേവന്, ജിജേഷ് രാജ് എന്നിവര്‍ സംസാരിച്ചു. നേരത്തെ എടതിരിഞ്ഞി ചെട്ടിയാല്‍ സെന്ററില്‍ നിന്നാരംഭിച്ച പ്രകടനം പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ സമാപിച്ചു.