ബോർഡിന്റെ പന്തൽ നിർമാണം തടഞ്ഞു
1373746
Monday, November 27, 2023 2:02 AM IST
കൊടുങ്ങല്ലൂർ: ശ്രീ കുരുംബ ഭഗവതീ ക്ഷേത്രത്തിൽ അയ്യപ്പൻമാർക്ക് വിരിവയ്ക്കുന്നതിനും അന്നദാനത്തിനുമായുള്ള ദേവസ്വം ബോർഡിന്റെ പന്തൽ നിർമാണം ബിജെപി പ്രവർത്തകർ തടഞ്ഞു. ഇവരുടെ ഭീഷണിയെ തുടർന്ന് പന്തൽ നിർമാണത്തിനെത്തിയവർ തിരിച്ചുപോയെങ്കിലും പുതിയ പണിക്കാരെത്തി പന്തൽ നിർമിച്ചശേഷം ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ വിരിവയ്ക്കലും വിപുലമായ അന്നദാനവും ആരംഭിച്ചു.
ഇന്നലെ രാവിലെയാണു ക്ഷേത്രാങ്കണത്തിൽ പന്തൽ നിർമാണം തുടങ്ങിയത്. തുടർന്നു ബിജെപി പ്രവർത്തകർ തടഞ്ഞു. അയ്യപ്പൻമാർക്ക് അന്നദാനം നടത്തുന്നതിനായുള്ള പന്തൽ നിർമാണം തടഞ്ഞതിൽ വിശ്വാസികളുടെ ഭാഗത്തുനിന്നും പ്രതിഷേധമുയർന്നു.
ദിവസങ്ങൾക്ക് മുന്പ് സംഘപരിവാർ സംഘടനയായ ക്ഷേത്ര രക്ഷാ വേദിയുടെ നേതൃത്വത്തിൽ ക്ഷേത്രാങ്കണം കൈയേറി പന്തൽ കെട്ടിയതു പോലീസ് പൊളിച്ചുമാറ്റിയത്. ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെ പന്തൽ കെട്ടാനുള്ള നീക്കമാണു തടഞ്ഞത്. ഇതിനെതിരേ ബിജെപി സംസ്ഥാന നേതാക്കളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.