ചാലക്കുടി പ്രസ് ക്ലബ് ആദരണിയം
1373744
Monday, November 27, 2023 2:02 AM IST
ചാലക്കുടി: പ്രസ് ക്ലബ് സുവർണ ജൂബിലിയോടനുബന്ധിച്ച് നടത്തിയ ആദരണിയം പരിപാടി സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
നൻമ നിറഞ്ഞ ചാലക്കുടി എന്ന പുസ്തകം രചിച്ച സി.പി. പോൾ ചുങ്കത്ത്, മികച്ച നഗരസഭ ചെയർമാനുള്ള അവാർഡ് നേടിയ ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്, ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. കെ.ബി. സുനിൽകുമാർ എന്നിവരെ ഉപഹാരം നൽകി എംഎൽഎ ആദരിച്ചു. പ്രസിഡന്റ് പി.കെ. സിദിഖ് അധ്യക്ഷത വഹിച്ചു.
നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരു മഠത്തിൽ, വി.ജെ. ജോജി, സി.കെ. പോൾ സെക്രട്ടറി കെ.വി. ജയൻ, ഐ.ഐ. അബ്ദുൾ മജീദ് എന്നിവർ പ്രസംഗിച്ചു.