ലിഖിതം പുസ്തകോത്സവം: ഓഫീസ് തുറന്നു
1373741
Monday, November 27, 2023 2:02 AM IST
കൊടുങ്ങല്ലൂർ: ലിഖിതം അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരി രണ്ടുമുതൽ 11വരെ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തന്പുരാൻ ചത്വരത്തിൽ നടക്കും. രണ്ടുമുതൽ എല്ലാ ദിവസവും വിവിധ കലാസാംസ്കാരിക സാഹിത്യ പരിപാടികൾ സംഘടിപ്പിക്കും. സംഘാടകസമിതി ഓഫീസ് പടിഞ്ഞാറേ നടയിൽ വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ കെ.ആർ. ജൈത്രൻ, ടി.കെ. രമേഷ് ബാബു, അഷറഫ് സാബാൻ, ടി.കെ. ഗംഗാധരൻ, കെ.എ. ഹസ്ഫൽ, കെ.എ. മുഹമ്മദ് റാഫി, കെ.എം. സലിം, ടി.എ. ഇക്ബാൽ, അമർലാൽ, കെ.കെ. ഹാഷിക്ക് എന്നിവർ പ്രസംഗിച്ചു.