സഹപാഠിക്കൊരു വീട്: താക്കോൽ കൈമാറി
1339870
Monday, October 2, 2023 12:59 AM IST
കൊരട്ടി: സഹപാഠിക്കൊരു വീട് എന്ന ആശയം യാഥാർഥ്യമാക്കി നിർധന കുടുംബത്തിലെ വിദ്യാർഥിക്ക് വീട് നിർമിച്ചു നൽകി കൊരട്ടി എൽഎഫ് ഹയർസെക്കൻഡറി സ്കൂളിന്റെ മാതൃക. സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെ സ്മാരകമായിട്ടായിരുന്നു സ്നേഹഭവനം കൈമാറിയത്.
സനീഷ്കുമാർ ജോസഫ് എംഎൽഎ താക്കോൽദാനം നിർവഹിച്ചു. ആരാധന സഭ എറണാകുളം പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ലീറോസ് പ്ലാക്കൽ അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു, ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ, വാർഡ് മെമ്പർ ജെയ്നി ജോഷി, ഫാ.ബാജിയോ കല്ലൂക്കാടൻ, പ്രധാനാധ്യാപിക സിസ്റ്റർ എൽസ ജോസ്, പിടിഎ പ്രസിഡന്റ് മനോജ് ജോസഫ് എന്നിവർ പ്രസംഗിച്ചു.