നിർമാണത്തിലിരുന്ന വീടു തകർന്നു
1339867
Monday, October 2, 2023 12:59 AM IST
കുന്നംകുളം: പന്തല്ലൂരിൽ നിർമാണം നടന്നുകൊണ്ടിരുന്ന രണ്ടു നില വീട് തകർന്നു. സംഭവത്തില്‍ വീട്ടുടമസ്ഥന് ഉൾപ്പടെ അഞ്ചുപേര്‍ക്കു പരിക്കേറ്റു. പന്തല്ലൂര്‍ കണ്ടിരുത്തി വീട്ടില്‍ അഭിലാഷിന്റെ വീട് ആണ് തകര്‍ന്ന് വീണത്.
ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. മാസങ്ങള്‍ക്ക് മുമ്പ് നിര്‍മാണം ആരംഭിച്ച വീടിന്റെ രണ്ടാംനിലയില്‍ നിര്‍മാണപ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കെയാണ് വീട് ഒന്നാകെ നിലംപൊത്തിയത്.
അപകടം നടക്കുന്ന സമയത്ത് വീട്ടുടമസ്ഥനടക്കം നിരവധി തൊഴിലാളികള്‍ രണ്ടാം നിലയില്‍ ഉണ്ടായിരുന്നു. ഈ സമയം ഒന്നാം നിലയില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.