പുന്നംപറമ്പ്: ദീപിക വാർത്ത തുണയായി. കാനയിലെ മാലിന്യം നീ ക്കം ചെയ്തു .തെക്കുംകര പഞ്ചായത്തിലെ മച്ചാട് - താണിക്കുടം റോ ഡിൽ പുന്നംപറമ്പ് മുതൽ കരുമത്ര ശങ്കരത്തുപാലം വരെയുള്ള വ ലിയ കാനയിലാണ് പ്ലാസ്റ്റിക്ക് കുപ്പികൾ ഉൾപ്പടെയുള്ള മാലിന്യ ങ്ങൾ കുന്നുകൂടി കിടന്നിരുന്നത്. സംഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസം ദീപികയിൽ വാർത്ത നൽകി യിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട പുന്നം പറമ്പ് വാർഡ് മെമ്പർ കെ. രാമചന്ദ്രൻ വിഷയത്തിൽ ഇടപെട്ടതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം മാലിന്യം നീക്കം ചെയ്തത്.

വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ലയൺസ് ക്ലബ് അംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും ഒത്തുചേർന്ന് കാന വൃത്തിയാക്കി. ലയൺസ് ക്ലബ് ഭാരവാഹികളായ ജയപ്രസാദ് കള ത്തിൽ, ഷാജു തോമസ്, ഷാജു കുറ്റിക്കാടൻ, ഡോ. കിരൺ ഫിലിപ്പ്, കെ.പി. ആന്‍റണി, ടോമി ചെറുവത്തൂർ, ആരോഗ്യവകുപ്പ് ഉദ്യോഗ സ്ഥൻ പ്രബീൻ, ജോസ് ആലപ്പാട്ട്, ജോണി ചിറ്റിലപ്പിള്ളി തുടങ്ങിയ വർ പങ്കാളികളായി.