ഷീ ഹെൽത്ത് ക്യാമ്പ് സംഘടിപ്പിച്ചു
1339583
Sunday, October 1, 2023 2:25 AM IST
ശ്രീനാരായണപുരം: സംസ്ഥാന ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകൾക്കായി ഷീ ഹെൽത്ത് ക്യാമ്പ് സംഘടിപ്പിച്ചു.
േക്യാമ്പിന്റെ ഉദ്ഘാടനം പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സജിത പ്രദീപ് അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.സി. ജയ, മെഡിക്കൽ ഓഫീസർ ഡോ. ലെംസി ഫ്രാൻസീസ് പദ്ധതി വിശദീകരണവും ബോധവത്കരണ ക്ലാസും നടത്തി. വിശ്വനാഥൻ, യോഗാ ഇൻസ്ട്രക്ടർ കെ.എസ്. മണി, കെ.എസ്. പ്രമീത തുടങ്ങിയവർ പ്രസംഗിച്ചു.
മെൻസ്ട്രൽ ഹെൽത്ത്, സ്ട്രെസ്, പ്രീ ഹൈപ്പർ ടെൻഷൻ, പ്രീ ഡയബറ്റീസ്, തൈറോയിഡ് തുടങ്ങിയ രോഗപ്രതിരോധങ്ങൾക്ക് പ്രാമുഖ്യം നൽകിയ മെഡിക്കൽ ക്യാമ്പിന് ഡോക്ടർമാരായ നമിത സുരേഷ്, സയിദ, ഷബീന തുടങ്ങിയവർ നേതൃത്വം നൽകി.