യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി
1339582
Sunday, October 1, 2023 2:25 AM IST
ഇരിങ്ങാലക്കുട: കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാട്ടൂർ മുനയം സ്വദേശി ചാഴുവീട്ടിൽ അസ്മി(26)നെ കാപ്പ ചുമത്തി തടങ്കലിലാക്കി.
നാലു വധശ്രമക്കേസുകൾ, കവർച്ച, തട്ടിക്കൊണ്ടുപോകൽ, കഞ്ചാവു വിൽപന തുടങ്ങി പതിനാലോളം കേസുകളിൽ പ്രതിയാണ്.
ഇരിങ്ങാലക്കുട എക്സൈസ് ഓഫിസ് ആക്രമിച്ച് വാഹനം തട്ടിയെടുക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് അസ്മിൻ. കിഴുപ്പിള്ളിക്കരയിലുണ്ടായ വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങാനിരിക്കെയാണ് അറസ്റ്റ്.
തൃശൂർ റൂറൽ പോലീസ് മേധാവി ഐശ്വര്യ ദോഗ്ര നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ ജില്ലാ കളക്ടർ കൃഷ്ണതേജയാണ് ഉത്തരവിട്ടത്.