കടൽസംരക്ഷണ ജാഥയ്ക്ക് വൻ വരവേൽപ്പ്
1339581
Sunday, October 1, 2023 2:25 AM IST
കൊടുങ്ങല്ലൂർ: കടൽ സംരക്ഷണ ശൃംഖലയുടെ പ്രചരണാർഥം മത്സ്യ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കാൽനട പ്രചാരണ ജാഥയ്ക്ക് വൻ സ്വീകരണം.
പി.പി. ചിത്തരഞ്ജൻ എംഎൽഎ നയിക്കുന്ന ജാഥ ജില്ലയിലെ പര്യടനത്തിന്റെ സമാപന സ്ഥലമായ പെരിഞ്ഞനത്തേക്ക് പ്രവേശിച്ചു.
സിപിഎം ഏരിയാ ആക്ടിംഗ് സെക്രട്ടറി കെ.ആർ. ജൈത്രന്റെ നേതൃത്വത്തിൽ മത്സ്യ തൊഴിലാളികളും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു.
സമാപന സമ്മേളനം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം ഉദ്ഘാടനം ചെയ്തു. കെ.ആർ. ജൈത്രൻ അധ്യക്ഷതവഹിച്ചു.
സിപിഎം സംസ്ഥാന കമ്മറ്റി അംഗം എസ്. ശർമ, ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ. ചന്ദ്രശേഖരൻ, മത്സ്യ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് പി.എ. രാമദാസ്, എൻ.കെ. അക്ബർ എംഎൽഎ, കെ.എസ്. സതീഷ് കുമാർ, കെ.പി. രാജൻ, എം.കെ. മുഹമ്മദ്, കെ.പി. ഷാജി എന്നിവർ പ്രസംഗിച്ചു.