ചാലക്കുടി: അടിപ്പാതയോടു ചേർന്നുള്ള സർവീസ് റോഡിൽ ബെൽബൗത്ത് നിർമിക്കാനുള്ള രേഖാചിത്രം തയാറാക്കിയെന്നു സനീഷ് കുമാർ ജോസഫ് എംഎൽഎ.
റവന്യുവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ഗതാഗത ആവശ്യത്തിനുപയോഗിക്കാൻ മുനിസിപ്പാലിറ്റി ആവശ്യപ്പെടുന്ന മുറയ്ക്ക് അനുമതി നൽകുമെന്നു ഇന്നലെ നടന്ന ജില്ലാ സമിതി യോഗത്തിൽ കളക്ടർ അറിയിച്ചു.