ഗു​രു​വാ​യൂ​രി​ല്‍ നാ​ട​കോ​ത്സ​വ​ത്തി​ന് ഇ​ന്ന് തീ​ര​ശീ​ല ഉ​യ​രും
Sunday, October 1, 2023 2:15 AM IST
ഗു​രു​വാ​യൂ​ര്‍: കേ​ര​ള​ത്തി​ലെ മി​ക​ച്ച പ്ര​ഫ​ഷ​ണ​ല്‍ നാ​ട​ക​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി​കൊ​ണ്ടു​ള്ള എ​ട്ടാ​മ​ത് സ​ര്‍​ഗം നാ​ട​കോ​ത്സ​വ​ത്തി​ന് ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് തി​ര​ശീ​ല ഉ​യ​രും. ഗു​രു​വാ​യൂ​ര്‍ ടൗ​ണ്‍​ഹാ​ളി​ല്‍ ദി​വ​സ​വും രാ​ത്രി ഏ​ഴി​നാ​ണ് നാ​ട​കം ആ​രം​ഭി​ക്കു​ക. മൊ​ത്തം എ​ട്ട് നാ​ട​ക​ങ്ങ​ളാ​ണ്.

ആ​ദ്യ ദി​വ​സം തി​രു​വ​ന​ന്ത​പു​രം അ​ക്ഷ​ര​ക​ല​യു​ടെ കു​ചേ​ല​ന്‍; തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ തി​രു​വ​ന​ന്ത​പു​രം സം​ഘ​ചേ​ത​ന​യു​ടെ സേ​തു​ല​ക്ഷ്മി, ആ​ല​പ്പു​ഴ ഭ​ര​ത് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍​സി​ന്‍റെ വീ​ട്ട​മ്മ, അ​മ്പ​ല​പ്പു​ഴ സാ​ര​ഥി​യു​ടെ ര​ണ്ട് ദി​വ​സം, കോ​ഴി​േ ക്കാ​ട് സ​ങ്കീ​ര്‍​ത്ത​ന​യു​ടെ ചി​റ​ക്, തി​രു​വ​ന​ന്ത​പു​രം അ​ക്ഷ​ര ക്രി​യേ​ഷ​ന്‍​സി​ന്‍റെ ഇ​ടം, തി​രു​വ​ന​ന്ത​പു​രം സൗ​പ​ര്‍​ണി​ക​യു​ടെ മ​ണി​ക​ര്‍​ണ്ണി​ക,കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല​യു​ടെ ശാ​ന്തം എ​ന്നീ നാ​ട​ക​ങ്ങ​ള്‍ അ​ര​ങ്ങേ​റും.