വാഹനവും ആശുപത്രി ഉപകരണങ്ങളും നല്കി
1339567
Sunday, October 1, 2023 2:08 AM IST
തൃശൂർ: വെറ്ററൻസ് അത്ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് വാഹനവും വസ്ത്രങ്ങളും ട്രോളിയും നല്കി
നിലവിലുണ്ടായിരുന്ന വാഹനം കാലാവധി കഴിഞ്ഞതിനാൽ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളെ അത്യാവശ്യ ഘട്ടങ്ങളിൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുന്നതിനും റിഹാബിലിറ്റേഷനു വേണ്ടി മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നതിനും വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് തൃശൂർ വെറ്ററൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വാഹനം നല്കിയത്.
പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ താക്കോൽദാനം നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആർ. ബേബി ലക്ഷ്മി താക്കോൽ ഏറ്റുവാങ്ങി. വസ്ത്രങ്ങൾ ടി.എസ്.ശ്രീകാന്ത്, ടി.എസ്. കല്യാണരാമയ്യർ ബ്രിക്സ് സൂപ്രണ്ടിന് കൈമാറി.
അസോസിയേഷൻ സെക്രട്ടറി ജോസഫ്, വൈസ് പ്രസിഡന്റ് വർഗീസ് മാളിയേക്കൽ, ഡോ. എം.എസ് ഷീജ, ഡെപ്യൂട്ടി ഡിഎംഒ, മുൻ സൂപ്രണ്ട് ഡോ. ടി.ആർ. രേഖ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ടി.എ. ലത, ആർഎംഒ ഡോ. ജ്യോതി എൻ. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.