പി. അശോകൻ മെറിട്ടോറിയസ് അവാർഡ് ഫാ. മനോജ് കരിപ്പായിക്ക്
1339565
Sunday, October 1, 2023 2:08 AM IST
ചാലക്കുടി: പി. അശോകൻ അനുസ്മരണ സമിതി ഏർപ്പെടുത്തിയ പി.അശോകൻ മെമ്മോറിയൽ മെറിട്ടോറിയസ് അവാർഡിന് അവാർഡ് ഭവൻ ഡയറക്ടർ ഫാ. മനോജ് കരിപ്പായിയെ തെരഞ്ഞെടുത്തു.
ചാലക്കുടിയിലും സമീപ മലയോര ഗ്രാമങ്ങളിലും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ‘അവാർഡ്’ എന്ന എൻജിഒ യുടെ അമരക്കാരനും, ചാലക്കുടിയിലെ സാമൂഹ്യ സാംസ്കാരിക കാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവുമാണ് ഫാ. മനോജ് കരിപ്പായിയെ അവാർഡിന് അർഹനാക്കിയത്.
11 ന് നടക്കുന്ന പി. അശോകൻ അനുസ്മരണ യോഗത്തിൽ അവാർഡ് സമ്മാനിക്കും.