ലോക പേവിഷബാധ പ്രതിരോധ ദിനാചരണം ജില്ലാതല ഉദ്ഘാടനം
1339564
Sunday, October 1, 2023 2:08 AM IST
വരന്തരപ്പിള്ളി: ലോക പേവിഷബാധ പ്രതിരോധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കള്ളിച്ചിത്ര ആദിവാസി കോളനിയിൽ നടന്നു. ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, ജില്ലാ മെഡിക്കൽ ഓഫീസർ ടി.പി. ശ്രീദേവി, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി. സജീവ് കുമാർ, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ വി.എസ്. പ്രിൻസ്, റഹീം വീട്ടിപ്പറന്പിൽ, ഡെപ്യൂട്ടി ഡിഎംഒ ഡോ. കാവ്യ കരുണാകരൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സജിത രാജീവൻ, ഇ.കെ. സദാശിവൻ തുടങ്ങിയവർ പങ്കെടുത്തു.
ഡോ. ട്രീസമോൾ, ഡോ.ടി.ജെ. പാർവതി, ഡോ. ജ്യോതിലക്ഷ്മി എന്നിവർ ബോധവൽകരണ ക്ലാസുകളെടുത്തു.