പുന്നംപറന്പ്: തെക്കുംകര പഞ്ചാ യത്തിന്റെയും കൃഷിഭവന്റെയും കരുമത്രവടക്കുമൂല പാടശേഖര സമിതിയുടെയും സംയുക്താ ഭിമുഖ്യത്തിൽ ഞാറ്റടി യന്ത്രവത്കരണ പദ്ധതിക്കു തുടക്കം.
ജില്ലാ പഞ്ചായത്ത് മെംബർ പി.എസ്. വിനയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ആർ. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.കെ. ശ്രീജ, വാർഡ് മെന്പർമാരായ എ.ആർ. കൃഷ് ണൻകുട്ടി, ഐശ്വര്യ ഉണ്ണി, കൃഷി ഓഫീസർ ജിൻസി ജോസഫ്, പാടശേഖരസമിതി പ്രസിഡന്റ് സി.ഒ. ലോനപ്പൻ, സെക്രട്ടറി കെ.വി. സുരേഷ് എന്നിവർ പ്രസംഗിച്ചു.