അതിരപ്പിള്ളിയിൽ ഒറ്റയാൾ ശുചിമുറി സമരം
1339142
Friday, September 29, 2023 1:24 AM IST
അതിരപ്പിള്ളി: അതിരപ്പിള്ളിയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ആവശ്യത്തിന് ശുചിമുറികൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജയൻ ജോസഫ് പട്ടത്തിന്റെ ഒറ്റയാൾ ശുചിമുറി സമരം. ദിനംപ്രതി ലക്ഷകണക്കിന് രൂപ വിനോദ സഞ്ചാരികളിൽ നിന്നും ഫീസ് പിരിക്കുന്ന അധികൃതർ ആവശ്യത്തിന് പ്രാഥമിക സൗകര്യങ്ങൾ നൽകുന്നില്ല. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ വളരെ സമയം ക്യൂ നില്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
അതിരപ്പിള്ളിയിലും വാഴച്ചാലിലും ആവശ്യമായ പരിസ്ഥിതി സൗഹൃദ ശുചിമുറികൾ സ്ഥാപിക്കുക, വയോജന ങ്ങൾക്കും ഭിന്നശേഷി ക്കാർക്കും സൗകര്യപ്രദമായി വെള്ളചാട്ടങ്ങൾ കാണുന്നതിനും വിശ്രമിക്കാനും സൗകര്യങ്ങൾ ഏർപ്പെടുത്തുക, പരിസ്ഥിതി സൗഹൃദ വയോജന ഭിന്നശേഷി സൗഹൃദ റെസ്പോൺ സിബിൾ ടൂറിസത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുക, പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജയൻ ജോസഫ് ഒറ്റയാൾ സമരം നടത്തിയത്.