സാമ്പത്തിക ബാധ്യത: ഗൃഹനാഥൻ മരിച്ചനിലയിൽ
1338750
Wednesday, September 27, 2023 6:56 AM IST
ചേർപ്പ്: സാമ്പത്തികബാധ്യത മൂലം ചേർപ്പിൽ ഗൃഹനാഥൻ ജീവനൊടുക്കി. പടിഞ്ഞാറെ പെരുമ്പിള്ളിശേരി പ്രിയദർശിനി നഗറിൽ മൈലിഞ്ചേരി രാമകൃഷ്ണൻ (68) ആണ് മരിച്ചത്. കൃഷിപ്പണിക്കാരനാണ്. ഇന്നലെ രാവിലെ ഏഴരയോടെയാണ് ഇയാളെ വീടിന് മുന്നിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
ഭാര്യയും മക്കളുമായി അകന്ന് കഴിയുന്ന ഇയാൾ ഒറ്റയ്ക്കാണ് വീട്ടിൽ താമസം. വീട് സ്വകാര്യവ്യക്തി വാങ്ങിയെങ്കിലും വീട്ടിൽ നിന്ന് ഒഴിഞ്ഞ് മാറികഴിയാൻ പറ്റാത്ത അവസ്ഥയും സാമ്പത്തിക പ്രശ്നങ്ങളും ഇയാൾക്ക് ഉണ്ടായിരുന്നു. ചേർപ്പ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മാർട്ടത്തിന് ശേഷം സംസ്കാരം നടത്തി. ഭാര്യ: രമാദേവി. മക്കൾ: രമ്യ കൃഷ്ണൻ, ഹരികൃഷ്ണൻ.