കാപ്പ ലംഘിച്ച് ആമ്പല്ലൂരിൽ എത്തിയ പ്രതിയെ പോലീസ് പിടികൂടി
1337406
Friday, September 22, 2023 2:10 AM IST
പുതുക്കാട്: കാപ്പ ചുമത്തി നാടുകടത്തിയതിനുശേഷം ജില്ലയിൽ എത്തിയ പ്രതിയെ പുതുക്കാട് പോലീസ് പിടികൂടി. ആമ്പല്ലൂർ കൊട്ടേക്കാട്ടുകാരൻ വീട്ടിൽ സ്റ്റാലിൻ (34)നാണ് അറസ്റ്റിലായത്.
കാപ്പ നിയമപ്രകാരം ഒരുവർഷത്തേക്ക് നാടുകടത്തിയ ഇയാൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നുള്ള സ്പെഷൽ ബ്രാഞ്ച് വിവരത്തിന്റെ അടിസ്ഥാനത്തിൽലാണ് അറസ്റ്റ്. കാലാവധി തീരാൻ മൂന്നു മാസം ബാക്കി നിൽക്കെയാണ് ഇയാൾ നാട്ടിലെത്തിയത്.
പുതുക്കാട് എസ്എച്ച്ഒ യു.എച്ച്. സുനിൽ ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.