കുഴിക്കാട്ടുശേരിയിൽ നഴ്സിംഗ് കോളജ് പ്രവർത്തനമാരംഭിച്ചു
1337110
Thursday, September 21, 2023 1:22 AM IST
മാള: കുഴിക്കാട്ടുശേരി മരിയ തെരേസ കോളജ് ഓഫ് നഴ്സിംഗിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു.
മന്ത്രി ആർ. ബിന്ദു മുഖ്യാതിഥിയായിരുന്നു. ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ് അധ്യക്ഷതവഹിച്ചു. പാവനാത്മ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ എൽസി കോക്കാട്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ, അസോസിയേഷൻ ഓഫ് ദ മാനേജ്മെന്റ് ഓഫ് ക്രിസ്ത്യൻ സെൽഫ് ഫിനാൻസിംഗ് നഴ്സിംഗ് കോളജസ് ഓഫ് കേരള പ്രസിഡന്റ് ഫാ. വിമൽ ഫ്രാൻസിസ്, ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി ഡയറക്ടർ ഫാ. ആന്റോ ആലപ്പാടൻ, പാവനാത്മ പ്രൊവിൻസ് എഡ്യൂക്കേഷൻ കൗൺസിലറും വികാർ പ്രൊവിൻഷ്യലുമായ സിസ്റ്റർ ഡോ. റോസ് ബാസ്റ്റിൻ, ആശുപത്രി അഡ്മിനിസ്ട്രേറ്ററും പാവനാത്മ പ്രൊവിൻഷ്യൽ മെഡിക്കൽ കൗൺസിലറുമായ സിസ്റ്റർ ഡെയ്സി മരിയ എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കോ-ഒാർഡിനേറ്റർ സിസ്റ്റർ ഡോ. ആഷ തെരേസ് സ്വാഗതവും പ്രിൻസിപ്പൽ പ്രഫ.ഡോ. കവിതമോൾ പി.ജെ നന്ദിയും പറഞ്ഞു.