എ.സി. മൊയ്തീന്റെ രാജി ആവശ്യപ്പെട്ട് ധര്‍ണ
1337105
Thursday, September 21, 2023 1:22 AM IST
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ എ.സി. മൊയ്തീന് രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ ധര്‍ണ നടത്തി.
ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ധര്‍ണ കെപിസിസി മുന്‍ ജന.സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍, വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, വിജയന് ഇളയേടത്ത്, അഡ്വ. നിതിന്‍ തോമസ്, കെ. വേണു, കെ.കെ. ചന്ദ്രന്, എ.സി. സുരേഷ്, തോമസ് കോട്ടോളി, ജസ്റ്റിന് ജോണ്‍, ജോസ് മാമ്പിള്ളി, സിജു യോഹന്നാന്, അബ്ദുള്‍ ഹക്ക്, ടി.ജി. പ്രസന്നന്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അസറൂദീന് കളക്കാട്ട്, മണ്ഡലം പ്രസിഡന്റ്് ശ്രീറാം ജയബാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കോടാലി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ആരോപണ വിധേയനായ എംഎല്‍എ എ.സി. മൊയ്തീന് രാജിവയ്ക്കുക, സഹകരണ ബാങ്കുകളിലെ സിപിഎം കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വെള്ളിക്കുളങ്ങര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടാലി ആല്‍ത്തറയ്ക്കല്‍ ധര്‍ണ സംഘടിപ്പിച്ചു. കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ടി.എം. ചന്ദ്രന് ഉദ്ഘാടനംചെയ്തു.
മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പില്‍ അധ്യക്ഷതവഹിച്ചു. ലിന്റോ പള്ളിപറമ്പന്‍, ഫൈസല്‍ ഇബ്രാഹിം, കുട്ടന് പുളിക്കലാന്‍, തങ്കമണി മോഹനന്, എ.എം. ബിജു എന്നിവര്‍ പ്രസംഗിച്ചു.