കെഎഫ്ആർഐക്ക് സമീപം മരംവീണ് ഗതാഗതം തടസപ്പെട്ടു
1337101
Thursday, September 21, 2023 1:12 AM IST
പീച്ചി: കെഎഫ്ആർഐക്ക് സമീപം പീച്ചിഡാം റോഡിലേയ്ക്ക് മരംവീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 6.15 ഓടെയാണ് കെഎഫ്ആർഐ കാമ്പസിനുള്ളിലെ മരം പ്രധാന ഗേറ്റിന് സമീപം റോഡിലേയ്ക്കു വീണത്.
ഇതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. തുടർന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മരംമുറിച്ച് നീക്കിയതിനുശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.