ശസ്ത്രക്രിയയ്ക്കു വിധേയയായ വീട്ടമ്മ മരിച്ചു; ചികിത്സാപിഴവെന്ന് ആരോപണം
1336865
Wednesday, September 20, 2023 2:39 AM IST
മാടക്കത്തറ: തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു വിധേയയായശേഷം ഗുരുതരാവസ്ഥയിലായ വീട്ടമ്മ മരിച്ചു. തേറമ്പം കല്ലാറ്റ വീട്ടിൽ ശ്രീധരന്റെ ഭാര്യ മീനാക്ഷി (സുലോചന - 54) യാണ് മരിച്ചത്.
ജില്ലാ ആശുപത്രിയിൽ കഴിഞ്ഞദിവസം തൈറോയ്ഡ് സംബന്ധമായ ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംസ്കാരം നടത്തി. മക്കൾ: സ്വാതി, സ്നേഹ. മരുമക്കൾ: രജീഷ്, ദീപേഷ്.