വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു
1336864
Wednesday, September 20, 2023 2:39 AM IST
മൂന്നുപീടിക: കയ്പമംഗലത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. അറവുശാലക്കു സമീപം ദേശീയപാതയിൽ ജീപ്പിൽ തട്ടി ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്ത് കാറിടിച്ചായിരുന്നു അപകടം.
ബൈക്ക് യാത്രികനായ മലപ്പുറം ആതവനാട് സ്വദേശി പുതുപ്പറമ്പിൽ വീട്ടിൽ സംഗീത് (25) ആണ് മരിച്ചത്. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം.