ആനയെ പ്രതീകാത്മകമായി നടയിരുത്തി
1336614
Tuesday, September 19, 2023 1:11 AM IST
ഗുരുവായൂർ: ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി. രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ഹൈദ്രാബാദ് സ്വദേശി വൈശാലി അഗൾവാളാണ് പ്രതീകാത്മക നടയിരുത്തൽ നിർവഹിച്ചത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിൽ അടച്ചു. ദേവസ്വം കൊമ്പൻ ബൽറാമിനെയാണ് ചടങ്ങിനായിനിയോഗിച്ചത്.
മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരി ചടങ്ങ് നിർവഹിച്ചു. ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. മനോജ് കുമാർ, ജീവധനം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്. മായാദേവി എന്നിവർ പങ്കെടുത്തു.