നടത്തറയില്‍ ഇടവകദിനാചരണം
1336613
Tuesday, September 19, 2023 1:11 AM IST
നടത്തറ: തിരുഹൃദയ ദേവാലയത്തില്‍ ഇടവകദിനം ആചരിച്ചു. വികാരി ഫാ. ജോജു പൊറുത്തൂര് പേപ്പല്‍ പതാകയുയര്‍ത്തി. വൈകീട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് ജൂബിലി മിഷന് ആശുപത്രി അസി. ഡയറക്ടര്‍ ഫാ. തോമസ് പൂപ്പാടി നേതൃത്വം നല്കി.
പൊതുയോഗം അതിരൂപത പ്രൊക്യുറേറ്റര്‍ ഫാ. വര്‍ഗീസ് കൂത്തൂര്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജോജു പൊറുത്തൂര് അധ്യക്ഷനായി. വിശാഖപട്ടണം എവുപ്രാസ്യ മിഷനു നല്കുന്ന ഫണ്ട് കോ-ഓര്‍ഡിനേറ്റര്‍ ഫാ. വര്‍ഗീസ് കരിപ്പേരിക്കു കൈമാറി.
അസി. വികാരി ഫാ. ജോമോന് മാങ്ങാട്ടിളയന് ആശംസയര്‍പ്പിച്ചു. കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.