സാമ്പത്തിക ഇടപാടിനെ ചൊല്ലി മർദനം: യുവാവ് അറസ്റ്റിൽ
1336609
Tuesday, September 19, 2023 1:11 AM IST
ശ്രീനാരായണപുരം : സാമ്പത്തിക ഇടപാടിനെ ചൊല്ലി മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഉല്ലാസവളവ് പുതുമനപറമ്പ് കോറ്റായി പറമ്പിൽ റംസലി(24)നെയാണ് കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പാറാശേരി ഉണ്ണിക്കൃഷ്ണനെയാണ് പ്രതി സാമ്പത്തിക ഇടപാടിനെ ചൊല്ലി മർദിച്ചു പരിക്കേൽപ്പിച്ചത്.
ഉണ്ണിക്കൃഷ്ണന് സ്വർണ പണ്ടം പണയം എടുക്കാൻ റംസൽ നൽകിയ തുക അതേ ദിവസം തന്നെ തിരിച്ചു കൊടുത്തിരുന്നു.
രണ്ടു മാസങ്ങൾ കഴിഞ്ഞു താൻ നൽകിയ പണത്തിനു പലിശയായി ഇരുന്നൂറു രൂപ വേണമെന്നും ഇല്ലെന്നു പറഞ്ഞപ്പോൾ പരാതിക്കാരനെ മർദിച്ചെന്നുമാണ് കേസ്. മർദനത്തിൽ ഉണ്ണികൃഷ്ണന്റെ കേൾവി ശക്തിക്കു തകരാർ സംഭവിച്ചിരുന്നു . കഴിഞ്ഞ ദിവസം മതിലകത്തു വച്ച് റംസലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എസ് ഐമാരായ സുനിൽ, സന്തോഷ്, മതിലകം എസ്ഐ രമ്യ കാർത്തികേയൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.