ദന്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
1301337
Friday, June 9, 2023 1:19 AM IST
കയ്പമംഗലം: ചെന്ത്രാപ്പിന്നി ചാമക്കാലയിൽ ദന്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മോസ്ക്കോ പാലത്തിന് സമീപം കോഴിശേരി വീട്ടിൽ സജീവൻ (52), ഭാര്യ ദിവ്യ (42) എന്നിവരാണ് മരിച്ചത്. വീടിന്റെ ഹാളിൽ സജീവന്റെയും കിടപ്പുമുറിയിൽ ദിവ്യയുടെയും മൃതദേഹങ്ങൾ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ പണമിടപാട് സ്ഥാപനത്തിൽ നിന്ന് ലോണ് ഗഡു പിരിക്കാനെത്തിയ യുവാവാണ് ആദ്യം കണ്ടത്.
സമീപത്ത് നിന്ന് കയറും കണ്ടെത്തി. മത്സ്യതൊഴിലാളിയാണ് സജീവൻ. ഇവർക്ക് സാന്പത്തിക ബാധ്യതയുള്ളതായി പറയുന്നുണ്ട്. കയ്പമംഗലം പോലീസും സയന്റിഫിക്ക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. സംസ്കാരം പിന്നിട് നടക്കും. മക്കൾ: ജ്യോതികൃഷ്ണ, ഇന്ദുരേഖ, അമൃതനന്ദ. മരുമക്കൾ: പ്രണവ്, അനൂപ്, സഞ്ജയ്.