സൗരോർജ ഇവി ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു
1298269
Monday, May 29, 2023 1:19 AM IST
കുന്നംകുളം: സംസ്ഥാനത്തെ ആദ്യത്തെ സൗരോർജ ഇവി ചാർജിംഗ് സ്റ്റേഷൻ കുന്നംകുളം നഗരസഭയിൽ ഉദ്ഘാടനം ചെയ്തു. കാണിപ്പയൂർ പഴയ മാർക്കറ്റ് റോഡിലാണ് സർക്കാർ സ്ഥാപനങ്ങളും അനെർട്ടും യോജിപ്പിച്ച് നടപ്പിലാക്കുന്ന ഇവി ചാർജിംഗ് സ്റ്റേഷൻ സ്ഥാപിച്ചിട്ടുള്ളത്. എ.സി. മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സണ് സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ പി.എം. സുരേഷ്, സജിനി പ്രേമൻ, ടി. സോമശേഖരൻ, പി.കെ. ഷെബീർ, അനെർട്ട് ജില്ലാ എൻജിനീയർ കെ.വി. പ്രിയേഷ് തുടങ്ങിയവർ സംസാരിച്ചു. അനെർട്ടിന്റെ തനതു ഫണ്ടുപയോഗിച്ചാണ് 160 കിലോവാട്ട് ശേഷിയുള്ള ഈ സോളാർ പവർ പ്ലാന്റ് ഇവി ചാർജിംഗ് സ്റ്റേഷൻ സ്ഥാപിച്ചിട്ടുള്ളത്.