വിളക്കാട്ടുപാടം ദേവസൂര്യ കലാവേദിക്ക് ജില്ലാതല യുവജന ക്ലബ് പുരസ്കാരം
1280771
Saturday, March 25, 2023 12:59 AM IST
പാവറട്ടി: വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ഇത്തവണത്തെ ജില്ലാതല യുവജന ക്ലബ് പുരസ്കാരത്തിന് അർഹരായി.
30,000 രൂപയും ഉപഹാരവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വിദ്യാഭ്യാസം, ശുചിത്വം, തൊഴിൽ പരിശീലനം, പരിസ്ഥിതി, ആരോഗ്യം, ബോധവൽക്കരണം, കലാ കായിക സംസ്കാരിക പരിപാടികൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തി യുവജന ക്ഷേമ ബോർഡിൽ അഫിലിയേഷൻ ചെയ്തിട്ടുള്ള ആയിരത്തോളം സജീവ ക്ലബുകളിൽ നിന്നും ജില്ലാ കളക്ടർ ചെയർമാനായ സമിതിയാണ് അവാർഡ് നിർണയം നടത്തിയത്.
ദേവസൂര്യയിൽ നടത്തി കൊണ്ടിരിക്കുന്ന മത്സ്യ കൃഷി, ജൈവ കൃഷി, കാലിവളർത്തൽ, ചലച്ചിത്രോത്സവം, കോവിസ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ദേവസൂര്യയെ മറ്റു ക്ലബുകളിൽ നിന്നും വ്യത്യസ്ഥമാക്കി. ദേവസൂര്യ ഇത് രണ്ടാം തവണയാണ് ജില്ലാ യുവജന ക്ലബ് പുരസ്കാരം നേടുന്നത്.
ഇന്ന് ആലപ്പുഴ ടൗൺഹാളിൽ മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.