പെണ്‍കുട്ടികളെ ഉപയോഗിച്ച് കള്ളുഷാപ്പ് വീഡിയോ: കേരള മദ്യനിരോധന സമിതി പരാതി നൽകി
1279644
Tuesday, March 21, 2023 1:07 AM IST
തൃശൂർ: കള്ളുഷാപ്പിൽ കൗമാരക്കാരായ പെണ്‍കുട്ടികൾ കള്ളുകുടിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോക്കെതിരേ കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എ. ജോസഫ് തൃശൂർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്കും ഇരിങ്ങാലക്കുട ഡിവൈഎസ്പിക്കും പരാതി നൽകി.
ലഹരി വിരുദ്ധ പ്രചാരണം നടത്തുന്ന ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ഇത്തരം പരസ്യ വീഡിയോ പ്രചരിപ്പിക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് പരാതിയിൽ വ്യക്തമാക്കി.
ബൊമ്മൻ ബെള്ളി
ദന്പതികളെ
ആദരിക്കുന്നു
തൃശൂർ: തമിഴ്നാട്ടിലെ മുതുമലയിലെ കുട്ടിയാനകളെ പരിചരിച്ച് ഒാസ്കാർ പുരസ്കാരത്തിലൂടെ ലോകത്തിന്റെ മനം കവർന്ന ബൊമ്മൻ, ബെള്ളി ദന്പതികളെ ഇന്ന് ടോംയാസിന്റെ തൃശൂർ ഒാഫീസിൽ നടക്കുന്ന ചടങ്ങിൽ ഒരു ലക്ഷം രൂപ സമ്മാനം നൽകി ആദരിക്കും. മുതുമല കടുവ സങ്കേതത്തിലുള്ള ആന പരിശീലന കേന്ദ്രത്തിലെ പാപ്പാൻ ബൊമ്മനേയും സഹായിയായ ഭാര്യ ബെള്ളിയേയും കുറിച്ചുള്ള " ദ എലിഫന്റ് വിസ്പറേഴ്സ്' എന്ന ഹൃസ്വചിത്രത്തിനാണ് ഇത്തവണ ഒാസ്കാർ പുരസ്കാരം ലഭിച്ചത്.