പൈ​ലിം​ഗ് ടെ​സ്റ്റി​നു​ള്ള റെ​യി​ൽ​വേ അ​നു​മ​തി കി​ട്ടി​യി​ല്ല; തൂൺ നി​ർ​മാ​ണം വൈ​കു​ന്നു
Saturday, December 10, 2022 1:03 AM IST
ഗു​രു​വാ​യൂ​ർ: റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​വു​മാ​യി ബ​ന്ധ​പെ​ട്ട് പാ​ള​ത്തി​നു സ​മീ​പം സ്ഥാ​പി​ക്കു​ന്ന തൂ​ൺ നി​ർ​മി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള പൈ​ലിം​ഗ് ടെ​സ്റ്റി​ന് റെ​യി​ൽ​വേ അ​നു​മ​തി ന​ൽ​കാ​ത്ത​ത് പാ​ലം നി​ർ​മാ​ണ​ത്തി​നു ത​ട​സ​മാ​കു​ന്നു.
തൂ​ണു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള 12 പൈ​ലു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ട് ഒ​രു മാ​സ​ത്തോ​ള​മാ​യി. പൂ​ർ​ത്തീ​ക​രി​ച്ച പൈ​ലു​ക​ളി​ൽ റെ​യി​ൽ​വേ നി​ർ​ദേ​ശി​ക്കു​ന്ന ടെ​സ്റ്റു​ക​ൾ ന​ട​ത്തി​യി​ട്ടു വേ​ണം തൂ​ൺ നി​ർ​മാ​ണം തു​ട​ങ്ങേ​ണ്ട​ത്. കു​ഴി​ക​ൾ എ​ടു​ത്ത് പൈ​ൽ ടെ​സ്റ്റു​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ നി​ർ​മാ​ണ ക​ന്പ​നി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​കു​ഴി​ക​ളി​ൽ നി​ന്നാ​ണ് തൂ​ണി​ന്‍റെ അ​ടി​ത്ത​റ​യും നി​ർ​മി​ക്കു​ന്ന​ത്.
അ​നു​മ​തി ല​ഭി​ച്ചാ​ൽ തൂ​ൺ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ര​ണ്ടു മാ​സം വേ​ണ്ടി വ​രും. റെ​യി​ൽ​വേ​യു​ടെ നി​ർ​മാ​ണ വി​ഭാ​ഗ​മാ​ണ് പൈ​ൽ ടെ​സ്റ്റി​നു​ള്ള അ​നു​മ​തി ന​ൽ​കേ​ണ്ട​ത്. പൈ​ൽ ടെ​സ്റ്റി​നു​ള്ള കു​ഴി​ക​ൾ വ​ന്ന​തോ​ടെ ഈ ​വ​ഴി​ക്കു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടാ​യ സ്ഥി​തി​യാ​ണ്. എ​ൻ.​കെ. അ​ക്ബ​ർ എംഎ​ൽ​എ മു​ൻ​ക​യ്യെ​ടു​ത്ത് എ​ല്ലാ മാ​സ​വും അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്ന്, ക​ല​ണ്ട​ർ പ്ര​കാ​രം മു​ന്നോ​ട്ടു പോ​കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് റെ​യി​ൽ​വേ​യു​ടെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തു കാ​ര​ണം ത​ട​സ​പ്പെ​ടു​ന്ന​ത്.