‘യോബേൽ' ഉദ്ഘാടനം ചെയ്തു
1227793
Thursday, October 6, 2022 12:51 AM IST
എലിഞ്ഞിപ്ര: സെന്റ് ഫ്രാൻസിസ് അസീസി ഇടവകയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങൾ ‘യോബേൽ’ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ആഘോഷമായ കുർബാനയിൽ ഫാ. ജെയിൻ കടവിൽ, ഫാ. വിനീത് പനയ്ക്കപ്പിള്ളിൽ, ഫാ. ഡേവിസ് വിതയത്തിൽ, ഫാ. പോൾ ദയാനന്ദ് പ്ലാക്കൽ, ഫാ. ആന്റണി പാട്ടത്തിൽ, ഫാ. ഷെലിൻ കാഞ്ഞൂത്തറ, ഫാ. ജീസണ്‍ മേനാച്ചേരി, ഫാ. ടോണി പതപ്പിള്ളി, ഫാ. പോൾ നടയ്ക്കൽ എന്നിവർ സഹകാർമികരായിരുന്നു.
രണ്ട് ഭവനങ്ങളുടെ താക്കോൽ സമർപ്പണവും ബിഷപ് നിർവഹിച്ചു. യോബേൽ പതാക, യോബേൽ ഡയറി ഇവയുടെ പ്രകാശനം സെന്റ് തോമസ് കപ്പുച്ചിൻ പ്രൊവിൻഷ്യൽ ഫാ. പോളി മാടശേരി നിർവഹിച്ചു. വികാരി ഫാ. വിനീത് പനയ്ക്കപ്പിള്ളിൽ യോബേൽ പതാക ഉയർത്തി. യോബേൽ സ്ക്വയറിന്റെ ഉദ്ഘാടനം റെക്ടർ ഫാ. ഡേവിസ് വിതയത്തിൽ നിർവഹിച്ചു. ട്രസ്റ്റിമാരായ ഡേവിസ് കിഴക്കൂടൻ, ജോസ് കാവുങ്കൽ, കേന്ദ്ര സമിതി പ്രസിഡന്റ് ഡേവിസ് വെള്ളാനി, ജനറൽ കണ്‍വീനർ വർഗീസ് പറോക്കാരൻ എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.