വഴുക്കുംപാറയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം
1224553
Sunday, September 25, 2022 12:51 AM IST
പട്ടിക്കാട്: വഴുക്കുംപാറയിൽ ടാങ്കർ ലോറി ഉൾപ്പെടെ മൂന്നു ലോറികൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കൊടൈക്കനാൽ സ്വദേശി പോൾരാജി(30)നു കാലിനു പരിക്കേറ്റു.
പരിക്ക് ഗുരുതരമല്ല. ഇയാളെ പട്ടിക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ആറിനായിരുന്നു അപകടം. പാലക്കാട് ഭാഗത്തേയ്ക്കു പോയിരുന്ന വാഹനങ്ങൾ ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു.