മകൻ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ അമ്മ മരിച്ചു
1223888
Friday, September 23, 2022 1:07 AM IST
പുന്നയൂർക്കുളം: മദ്യം വാങ്ങാൻ പണം വാങ്ങാത്തതിനെ തുടർന്ന് മകൻ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ അമ്മ മരിച്ചു. ചമ്മന്നൂർ ലക്ഷംവീട് കോളനി റോഡിൽ പ്ലാപറന്്പിൽ തലക്കാട്ട് കുട്ടന്റെ ഭാര്യ ശ്രീമതി(75) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയിൽ മദ്യലഹരിയിൽ മകൻ മനോജും ശ്രീമതിയുമായി മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് തർക്കത്തിലാവുകയും വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ ശ്രീമതിയുടെ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ശ്രീമതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വെളുപ്പിന് മരിച്ചു.
ബുധനാഴ്ച തന്നെ മകൻ മനോജിനെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്യുകയും വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. പ്രതിയെ പിന്നീട് കോടതി റിമാൻഡ് ചെയ്തു. ശ്രീമതിയുടെ മരണത്തെ തുടർന്ന് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്ന് അന്വേഷണം ഉദ്യോഗസ്ഥൻ സിഐ അമൃതരംഗൻ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു.
വീടിനടുത്ത് കട നടത്തിയിരുന്ന മനോജ് മദ്യലഹരി വസ്തുക്കൾ വിറ്റതിനാൽ പോലീസ് പിടികൂടുകയും പിന്നീട് കട നിർത്തി ഹാൻസ് കച്ചവടവുമായി നടക്കുകയായിരുന്നു.