മയക്കുമരുന്ന് വില്പനയ്ക്കും ഉപയോഗത്തിനുമെതിരെ ഒറ്റരാത്രി 31 കേസ്
1601245
Monday, October 20, 2025 4:35 AM IST
കൊച്ചി: നഗരത്തില്‍ മയക്കുമരുന്ന് വില്പനയ്ക്കും ഉപയോഗത്തിനുമെതിരെ നടപടി കടുപ്പിച്ച് പോലീസ്. ശനിയാഴ്ച രാത്രിയില്‍ വിവിധയിടങ്ങളിലായി നടന്ന പ്രത്യേക പരിശോധനയില്‍ 31 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനു പുറമേ മദ്യപിച്ചു വാഹനം ഓടിച്ചതിന് 152 കേസുകളും, അബ്കാരി ആക്ട് പ്രകാരം 26 കേസുകളും രജിസ്റ്റര്‍ ചെയ്തു.
വിവിധ കേസുകളിലായി ഒറ്റ രാത്രി 229 പേര്‍ക്കെതിരെയാണ് കൊച്ചി സിറ്റി പോലീസ് നടപടി സ്വീകരിച്ചത്. ലഹരി ഉപയോഗം അടക്കമുള്ള കേസുകളും നിയമലംഘനങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ നടപടി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന ഉണ്ടാകുന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു.