കാർ സ്കൂട്ടറിലിടിച്ച് തലകീഴായി മറിഞ്ഞു
1592865
Friday, September 19, 2025 4:49 AM IST
ഉദയംപേരൂർ: കാർ നിയന്ത്രണംവിട്ട് സ്കൂട്ടറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. പുല്ലുകാട്ട് കാവിന് സമീപത്ത് ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു അപകടം.
കാർ സ്കൂട്ടറിൽ ഇടിച്ച ശേഷം തൊട്ടടുത്തുള്ള താഴ്ന്ന പറമ്പിലേയ്ക്ക് തലകീഴായി മറിയുകയായിരുന്നു. ഉടൻ നാട്ടുകാരെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.