അഡ്വക്കേറ്റ്സ് ഫോറം ഭാരവാഹികൾ
1592857
Friday, September 19, 2025 4:35 AM IST
മൂവാറ്റുപുഴ: ഓള് കേരള നോട്ടറി അഡ്വക്കേറ്റ്സ് ഫോറം എറണാകുളം ജില്ല പ്രസിഡന്റായി ജോണി മെതിപ്പാറ (മൂവാറ്റുപുഴ), ജനറല്‍ സെക്രട്ടറിയായി ടി.കെ. കുഞ്ഞുമോന് (ആലുവ) എന്നിവരെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍ ട്രഷറര്‍ - രാജു ജി. ഷേണോയ്, വൈസ് പ്രസിഡന്റുമാര്‍ - ലെജി എബ്രഹാം, അനീദ ബീഗം, സെക്രട്ടറി - ശാലിനി കൃഷ്ണകുമാര്‍. കമ്മിറ്റിയംഗങ്ങള്‍ - സി.കെ ജോര്‍ജ്, എം.എം അലിക്കുഞ്ഞ്,
പി.എന്‍ സിന്ധു, ബിജു പി. തോമസ്, എ.ആര് ബിജോയ്, ഓള് കേരള നോട്ടറി അഡ്വക്കേറ്റ്സ് ഫോറത്തിന്റെ ജില്ലാ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ജില്ലാ സമ്മേളനം മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹീം ഉദ്ഘാടനം ചെയ്തു.
ഫോറം സംസ്ഥാന സെക്രട്ടറി പി.എ. ഇസ്മായില്‍ ഖാന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ കണ്ണേഴത്ത് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. സംസ്ഥാന ട്രഷറര്‍ റസാഖ് ക്ലാസ് നയിച്ചു.
ചടങ്ങില്‍ സീനിയര്‍ നോട്ടറിമാരായ വീരാവുണ്ണി, ജോര്‍ജ്, ആയിഷ യൂസുഫ്, ലെജി എബ്രഹാം എന്നിവരെ ആദരിച്ചു. എറണാകുളം ജില്ലയിലെ വിവിധ കോര്‍ട്ട് സെന്ററുകളില്‍നിന്നുള്ള നോട്ടറി അഭിഭാഷകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.