എംജി യൂണിവേഴ്സിറ്റി ആർച്ചറി ചാമ്പ്യൻഷിപ്പ്: യുസി, മഹാരാജാസ് ജേതാക്കൾ
1592845
Friday, September 19, 2025 4:21 AM IST
ആലുവ: യുസി കോളജിൽ നടന്ന മഹാത്മാഗാന്ധി സർവകലാശാലാ ഇന്റർസോൺ ആർച്ചറി ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ആലുവ യുസി കോളജും വനിതാ വിഭാഗത്തിൽ എറണാകുളം മഹാരാജാസ് കോളജും ജേതാക്കളായി. പുരുഷ വിഭാഗത്തിൽ നെടുങ്കണ്ടം എംഇഎസ് കോളജും എറണാകുളം മഹാരാജാസ് കോളജും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വനിതാ വിഭാഗത്തിൽ എംഇഎസ് കോളജ് നെടുങ്കണ്ടം, ആലുവ യുസി കോളജ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഒക്ടോബറിൽ പഞ്ചാബിലെ ഗുരുകാശി സർവകലാശാലയിൽ നടക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാലാ ചാമ്പ്യൻഷിപ്പിൽ വിജയികൾ പങ്കെടുക്കും.