വൈപ്പിൻ ബ്ലോക്കിൽ സിപിഎമ്മിന്റെ വികസനജാഥ : ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനെന്ന് പ്രതിപക്ഷം
1592847
Friday, September 19, 2025 4:21 AM IST
വൈപ്പിൻ : വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ചുവർഷത്തെ ഭരണ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സിപിഎം വൈപ്പിൻ ബ്ലോക്കിൽ സുസ്ഥിര വികസന ജാഥ നടത്തി. രണ്ടുദിവസം നീണ്ടു നിന്ന ജാഥ പെരുമ്പിള്ളിയിൽ സിപിഎം ഏരിയ സെക്രട്ടറി എ.പി. പ്രിനിൽ ഉദ്ഘാടനം ചെയ്തു. പി. ഡി. ലൈജു അധ്യക്ഷനായി.
അതേസമയം വികസന നേട്ടങ്ങൾ, എന്നുപറഞ്ഞ് സിപിഎം നടത്തുന്ന വികസന ജാഥ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനെന്ന് ബ്ലോക്ക്പഞ്ചായത്ത് പ്രതിപക്ഷമായ കോൺഗ്രസ് ആരോപിച്ചു. ബ്ലോക്കിലെ അഞ്ചുവർഷത്തെ ഭരണം വെറും പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങിയെന്നാണ് പ്രതിപക്ഷ നേതാവ് അഗസിൻ പറയുന്നത്. വികസനം ലക്ഷ്യമാക്കി ബ്ലോക്ക് പഞ്ചായത്ത് നടത്തിയ വികസന ശില്പശാലയിൽ ഉയർന്നുവന്ന ഒരു പദ്ധതി പോലും ഭരണസമിതിക്ക് നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്നത് ഏറ്റവും വലിയ ഉദാഹരണമാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.
മാത്രമല്ല വിജിലൻസ് കേസും, ഞാറക്കൽ ആശുപത്രിയിലെ കെട്ടിട നമ്പർ ലഭ്യമാക്കാൻ തീരുമാനമില്ലാതെ സ്വകാര്യ ഏജൻസി യെ ഏൽപ്പിച്ച അഴിമതി ആരോപണവും ഭരണത്തിന്റെ നിറം കെടുത്തിയെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.