ആലുവ സെന്റ് മേരീസ് സ്കൂളിന് മുന്നിൽ അനധികൃത പാർക്കിംഗെന്ന് പരാതി
1592848
Friday, September 19, 2025 4:21 AM IST
ആലുവ: സെന്റ് മേരീസ് ഹൈസ്കൂള്‍ പ്രവേശന കവാടത്തില്‍ അനധികൃത വാഹന പാര്‍ക്കിംഗ് കാരണം മറ്റു വാഹനങ്ങള്‍ക്ക് കടന്നു പോകാനാകുന്നില്ലെന്ന് പരാതി. ഇന്നലെ അധ്യാപക യോഗ്യത പരീക്ഷയായ കെ ടെറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ വഹിച്ചു വന്ന മിനി ലോറി വിദ്യാലയത്തിലേക്ക് കടക്കാനാവാതെ ഏറെ വിഷമിച്ചു. തുടര്‍ന്ന് ഉടമകളെ കണ്ടെത്തി വാഹനങ്ങള്‍ മാറ്റിയശേഷമാണ് ലോറി സ്കൂള്‍ കോന്പൗണ്ടിലേക്ക് കയറ്റാനായത്.
പോലീസിനോട് നിരന്തരം പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പ്രധാന അധ്യാപകന് ജെയ്മോന് പറഞ്ഞു. നോ പാര്‍ക്കിംഗ് ബോര്‍ഡ് വച്ചാല്‍ തൊട്ടടുത്ത ദിവസം കാണാതാകുകയാണ് പതിവ്.
കഴിഞ്ഞ ദിവസം കായിക മേള നടന്നപ്പോഴും വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ ബുദ്ധിമുട്ടിയിരുന്നു. പിഎസ്സി പരീക്ഷയടക്കം വിവിധ പരീക്ഷകളുടെ സ്ഥിരകേന്ദ്രം കൂടിയാണ് സെന്റ് മേരീസ് ഹൈസ്കൂള്‍.