കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി മാ​ർ ഏ​ലി​യാ​സ് കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ത​മം​ഗ​ലം ഐ​എം​എ​യു​മാ​യി സ​ഹ​ക​രി​ച്ച് 20-ന് ​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തു​ന്നു.

മാ​ർ ഏ​ലി​യാ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​ന്ന ക്യാ​മ്പി​ൽ ജ​ന​റ​ൽ മെ​ഡി​സി​ൻ, ഹൃ​ദ​യ, നേ​ത്ര, ദ​ന്ത, ശ്ര​വ​ണ, ര​ക്ത പ​രി​ശോ​ധ​ന​ക​ളും മ​രു​ന്നു​ക​ളും ല​ഭ്യ​മാ​കും. ദി ​ഐ ഫൗ​ണ്ടേ​ഷ​ൻ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ൽ, ഇ​ന്ദി​രാ​ഗാ​ന്ധി ഡെ​ന്‍റ​ൽ കോ​ള​ജ്, പീ​സ് വാ​ലി നെ​ല്ലി​ക്കു​ഴി, ആ​സ്റ്റ​ർ മെ​ഡി​സി​റ്റി തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ ക്യാ​മ്പി​ൽ സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 100 വ​നി​താ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ജ​ന്യ പോ​ഷ​കാ​ഹാ​ര കി​റ്റ് ന​ൽ​കും. വി​വ​ര​ങ്ങ​ൾ​ക്ക് 8129414122