കൊ​ച്ചി: യു​വാ​വി​നെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍. കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ക​രു​നാ​ഗ​പ്പി​ള്ളി തൊ​ടി​യൂ​ര്‍ സീ​ന​ത്ത് മ​ന്‍​സി​ലി​ല്‍ മു​ഹ​മ്മ​ദ് അ​ലി (26), ഭൂ​ത​കു​ളം ക​ള​ക്കോ​ട് തു​ണ്ടി​ല്‍ ഫി​റോ​സ്(23)​എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 17ന് ​പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

നോ​ര്‍​ത്ത് മേ​ല്‍​പ്പാ​ല​ത്തി​നു സ​മീ​പ​ത്തു​വ​ച്ച് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച ശേ​ഷം മൊ​ബൈ​ല്‍ ഫോ​ണും പ​ണ​വും അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.

സു​ഹൃ​ത്തി​നെ കാ​ണാ​ന്‍ ന​ഗ​ര​ത്തി​ലെ​ത്തി​യ യു​വാ​വി​നെ​യാ​ണ് പ്ര​തി​ക​ള്‍ ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ളെ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പ്രി​ന്‍​സി​പ്പ​ല്‍ എസ് ഐ എ​യി​ന്‍ ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.