മഹിളാ കോൺഗ്രസ് വിരൽചൂണ്ടി സമരം നടത്തി
1515326
Tuesday, February 18, 2025 3:30 AM IST
നെടുമ്പാശേരി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേ മഹിളാ കോൺഗ്രസ് കരുമാല്ലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിരൽചൂണ്ടി സമരവും, വീൽചെയർ പ്രതിഷേധ ധർണയും നടത്തി. കുന്നുകര ജംഗഷനിൽ സംഘടിപ്പിച്ച സമരം ജില്ലാ പ്രസിഡന്റ് സുനില സിബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജിജി സൈമൺ അധ്യക്ഷയായിരുന്നു.
ഡിസിസി ജനറൽ സെക്രട്ടറി കെ.വി. പോൾ മുഖ്യാതിഥിയായി. കെ.ആർ. നന്ദകുമാർ, എം.എ. സുധീർ, എം.എ. അബ്ദുൾ ജബ്ബാർ, ആർ. അനിൽ. സൈന ബാബു, ലിസി മാളിയേക്കൽ, സൈഫുന്നിസ റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.