ഓട്ടത്തിനിടെ കാർ കത്തിനശിച്ചു; ആളപായമില്ല
1515324
Tuesday, February 18, 2025 3:30 AM IST
പെരുമ്പാവൂർ: പെരുമ്പാവൂർ എംസി റോഡിൽ ഓട്ടത്തിനിടെ കാർ കത്തിനശിച്ചു. ആളപായമില്ല. ഇന്നലെ പുലർച്ചെ ഒക്കൽ നമ്പിളി ജംഗ്ഷന് സമീപമായിരുന്നു സംഭവം.
മൂവാറ്റുപുഴ പായിപ്ര സ്വദേശി നിഷാദിന്റേതാണ് കാർ. നെടുമ്പാശേരി എയർപോർട്ടിൽ നിന്നും മുവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്നു വാഹനം. കാറിൽനിന്ന് പുക ഉയരുന്നതുകണ്ട് നിർത്തിയപ്പോഴേക്കും തീ ആളിപ്പടരുകയായിരുന്നു. ഉടൻ കാറിൽ ഉണ്ടായിരുന്നവർ ഇറങ്ങി വാഹനത്തിലെ ബാഗുകൾ എടുത്ത് മാറ്റിയപ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചു. വിവരമറിഞ്ഞ് പെരുമ്പാവൂരിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.