"ഒപ്പം’ സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തി
1514988
Monday, February 17, 2025 3:54 AM IST
നെടുമ്പാശേരി: മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ കളമശേരി മണ്ഡലത്തിൽ നടന്നു വരുന്ന "ഒപ്പം’ സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് കുന്നുകര റയാൻ ഇന്റർനാഷണൽ സ്കൂളിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ആശങ്കകളിലും ആവശ്യങ്ങളിലും ചേർത്തു പിടിക്കുന്ന ജനകീയ ഇടപെടലാണ് കളമശേരി മണ്ഡലത്തിൽ നടന്നുവരുന്ന ‘ഒപ്പം’പദ്ധതികളെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
ബിപിസിഎൽ, ഐഎംഎ എന്നിവരുടെ സഹകരണത്തോടെയായിരുന്നു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ചടങ്ങിൽ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. ഡോ. ജോസ് ചാക്കോ പെരിയപ്പുറം, കൊച്ചിൻ കാർഡിയാക്ക് ഫോറം പ്രസിഡന്റ് ഡോ. നവീൻ മാത്യു, ഐഎംഎ കൊച്ചിൻ പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാൻ എന്നിവർ വിശിഷ്ടാതിഥികളായി.
പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ടി.വി. പ്രദീഷ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, കളമശേരി നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ, ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ സൈന ബാബു, പി.എം. മനാഫ്, സുരേഷ് മുട്ടത്തിൽ, സബിതാ നാസർ, ജില്ലാ പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.