ആദരിച്ചു
1514644
Sunday, February 16, 2025 4:11 AM IST
മൂവാറ്റുപുഴ: ലൈബ്രറി കൗണ്‍സിൽ താലൂക്കുതല സർഗോത്സവത്തിലെ വിജയികളായ കുട്ടികളെ കദളിക്കാട് നാഷണൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ആദരിച്ചു. കദളിക്കാട് വിമലമാതാ സ്കൂളിൽ നടന്ന ചടങ്ങ് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിൽ മുൻ എക്സിക്യൂട്ടീവംഗം ജയ ജോർജ് ഉദ്ഘാടനം ചെയ്തു.
ലൈബ്രറി വൈസ് പ്രസിഡന്റ് ഷാജു നിരപ്പത്ത് അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ഇ.കെ. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. സിസ്റ്റർ ഹെൻസി പാറക്കൽ, സിസ്റ്റർ ബെറ്റി, കെ.എൻ. സോമൻ, റാണി സാബു എന്നിവർ പ്രസംഗിച്ചു. സർഗോത്സവത്തിൽ ഓവറോൾ ചാന്പ്യൻഷിപ്പ് നേടിയത് നാഷണൽ ലൈബ്രറി കദളിക്കാടായിരുന്നു.
വിമലമാത സ്കൂളിലെ വിദ്യാർഥികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. മത്സരവിജയികളായ കുട്ടികൾക്ക് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ സർട്ടിഫിക്കറ്റും ലൈബ്രറിയുടെ ഉപഹാരവും ലൈബ്രറി പ്രസിഡന്റായ ജയ ജോർജും പ്രധാനാധ്യാപിക സിസ്റ്റർ ഹെൻസി പാറക്കലും ചേർന്ന് നൽകി.