കൊ​ച്ചി: ക​ലൂ​ര്‍ മ​ണ​പ്പാ​ട്ടി​പ​റ​മ്പി​ല്‍ സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സ്‌​ഐ​യ്ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ കൗ​മാ​ര​ക്കാ​ര​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്. പാ​ലാ​രി​വ​ട്ടം ആ​ലി​ന്‍​ചു​വ​ട് സ്വ​ദേ​ശി​യാ​യ 17കാ​ര​നെ​തി​രെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത 17കാ രനെ ജു​വ​നൈ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ എ​സ്‌​ഐ മ​ധു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​ടി​ക്ക​ട്ട​ക്കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യിൽ ഏ​ഴു തു​ന്നി​ക്കെ​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം.

പ്ര​ദേ​ശ​ത്ത് ല​ഹ​രി മാ​ഫി​യ​യു​ടെ​യും അ​സാ​ന്മാ​ര്‍​ഗി​ക സം​ഘ​ങ്ങ​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​താ​യി​രു​ന്നു സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ചി​ല്‍ നി​ന്നു​ള്ള ര​ണ്ട് എ​സ്‌​ഐ​മാ​ര്‍.

ഈ ​സ​മ​യം സ്‌​കൂ​ള്‍ യൂ​ണി​ഫോ​മി​ല്‍ ഒ​രു പെ​ണ്‍​കു​ട്ടി​യും കൗ​മാ​ര​ക്കാ​ര​നും കൂ​ടി ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​നു മ​റ​വി​ല്‍ നി​ല്‍​ക്കു​ന്ന​ത് മ​ഫ്തി​യി​ലു​ള്ള പോ​ലീ​സ് സം​ഘം ക​ണ്ട് ഇ​വ​രെ ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​മാ​യി അ​വി​ടെ നി​ന്നു പോ​യ കൗ​മാ​ര​ക്കാ​ര​ന്‍ പി​ന്നീ​ട് അവിടേ​ക്ക് തി​രി​ച്ചെ​ത്തി. കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ഇ​ടി​ക്ക​ട്ട​ക്കൊ​ണ്ട് ആ ​സ​മ​യം അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന എ​സ്‌​ഐ മ​ധു​വി​ന്‍റെ ത​ല​യ്ക്കി​ടി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു ശേ​ഷം അ​വി​ടെ നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ട 17കാരനെ സെ​ന്‍​ട്ര​ല്‍ എ​സി​പി സി. ​ജ​യ​കു​മാ​ര്‍, നോ​ര്‍​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി. ​സ​ജീ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ എ​റ​ണാ​കു​ളം സൗ​ത്തി​ല്‍ നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കൗ​മാ​ര​ക്കാ​ര​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ന​ഗ​ര​ത്തി​ലെ സ്കൂളിലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യുടെ ര​ക്ഷി​താ​ക്ക​ളെ​യും പോ​ലീ​സ് വി​വ​രം അ​റി​യി​ച്ചു.