മ​ര​ട്: പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ൽ യു​വാ​വി​ന്‍റെ ജീ​വ​ൻ ര​ക്ഷ​പ്പെ​ട്ടു. ച​ളി​ക്ക​വ​ട്ടം ചു​ള്ളി​പ​റ​മ്പി​ൽ നാ​സ​ർ (38) നെ​യാ​ണ് പോ​ലീ​സി​ന്‍റെ പെ​ട്ടെ​ന്നു​ള്ള ഇ​ട​പെ​ട​ലി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ചൊ​വ്വാ​ഴ്ച്ച വൈ​കി​ട്ട് 4.30 ഓ​ടെ അ​രൂ​ർ-​ഇ​ട​പ്പ​ള്ളി ദേ​ശീ​യ പാ​ത​യി​ൽ നെ​ട്ടൂ​ർ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം.

പ​ന​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ കെ.​പി.​ വി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ൺ​ട്രോ​ൾ റൂം ​വാ​ഹ​നം പ​തി​വ് പെ​ട്രോ​ളിംഗ് ന​ട​ത്തു​മ്പോ​ൾ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ പി​വി​സി പൈ​പ്പ് ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് ട്ര​ക്ക് പെ​ട്ടെ​ന്ന് ന​ടു​റോ​ഡി​ൽ ബ്രേ​ക്കി​ട്ട് നി​ർ​ത്തി​യ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഡ്രൈ​വ​ർ സീ​റ്റി​ലി​രു​ന്ന​യാ​ൾ സൈ​ഡി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ഴു​ന്ന​താ​ണ് ക​ണ്ട​ത്. ഉ​ട​ൻ ഓ​ടി​യെ​ത്തി​യ പോ​ലീ​സ് സം​ഘം വാ​ഹ​ന​ത്തി​ന്‍റെ ഡോ​ർ തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ ഡ്രൈ​വ​ർ ച​ല​ന​മ​റ്റ് കി​ട​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽ മ​റ്റാ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല.

ഉ​ട​ൻ ത​ന്നെ പൊ​ലീ​സ് സം​ഘം ഇ​യാ​ളെ പോലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച്, ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തി​ൽ യു​വാ​വി​ന്‍റെ ത​ല​യി​ലെ ഞ​ര​മ്പ് പൊ​ട്ടി​യെ​ങ്കി​ലും, ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തി​നാ​ൽ ജീ​വ​ൻ തി​രി​ച്ചു കി​ട്ടി​യ​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

ഒ​പ്പം പോ​ലീ​സി​നെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. ച​ളി​ക്ക​വ​ട്ട​ത്തെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ നി​ന്നും പൈ​പ്പ് ക​യ​റ്റി കൊ​ല്ല​ത്തേ​ക്കു പോ​വു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. സി​പി​ഒ​മാ​രാ​യ ജി. ​മ​നു, എ​സ്. സ​ന്ദീ​പ് എ​ന്നി​വ​രാ​ണ് പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.